കു​വൈ​റ്റ് സി​റ്റി: ജ​മ്മു കാ​ഷ്‌​മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കു​വൈ​റ്റ്. സം​ഭ​വ​ത്തി​ൽ കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

എ​ല്ലാ​ത്ത​രം ഭീ​ക​ര​ത​ക​ളെ​യും അ​വ​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ രാ​ജ്യം ശ​ക്ത​മാ​യി നി​രാ​ക​രി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

കു​വൈ​റ്റ് അ​മീ​ർ ഷേ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ്, കി​രീ​ട​വ​കാ​ശി ഷേ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ സ​ബാ​ഹ്, പ്ര​ധാ​ന മ​ന്ത്രി ഷേ​ഖ് അ​ഹ​മ​ദ് അ​ബ്ദു​ള്ള അ​ൽ സ​ബാ​ഹ് എ​ന്നി​വ​ർ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.