തി​രു​വ​ന​ന്ത​പു​രം: ഷൈ​ൻ ടോം ​ചാ​ക്കോ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച്‌ പു​തു​മു​ഖ ന​ടി അ​പ​ർ​ണ ജോ​ൺ​സ്. സി​നി​മാ താ​രം വി​ൻ​സി അ​ലോ​ഷ്യ​സി​ന്‍റെ പ​രാ​തി ശ​രി​വ​ച്ചാ​ണ്‌ അ​പ​ർ​ണ ജോ​ൺ​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്‌.

സൂ​ത്ര​വാ​ക്യം സി​നി​മ​യു​ടെ സെ​റ്റി​ൽ വ​ച്ച്‌ ഷൈ​ൻ ടോം ​ചാ​ക്കോ ത​ന്നോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് അ​പ​ർ​ണ ജോ​ൺ​സ്‌ പ​റ​ഞ്ഞു. ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള തീ​ർ​ത്തും മോ​ശ​മാ​യ സം​സാ​ര​മാ​യി​രു​ന്നു ഷൈ​നി​ന്‍റേ​ത്. ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ​കു​റി​ച്ച്‌ അ​പ്പോ​ൾ ത​ന്നെ ഇ​ന്‍റേ​ണ​ൽ കം​പ്ല​യ്ന്‍റ്സ് ക​മ്മി​റ്റി​ക്ക്‌ പ​രാ​തി ന​ൽ​കി​യ​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഈ ​പ​രാ​തി​യി​ൽ ക​മ്മി​റ്റി ഉ​ട​നെ പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യെ​ന്നും അ​പ​ർ​ണ പ​റ​ഞ്ഞു.

ത​ന്‍റെ കൂ​ടെ ഇ​രി​ക്കു​മ്പോ​ഴാ​ണ്‌ ഷൈ​ൻ വെ​ള്ള​പ്പൊ​ടി തു​പ്പി​യ​ത്. അ​ത് മ​യ​ക്കു​മ​രു​ന്നാ​ണോ​യെ​ന്ന് അ​റി​യി​ല്ല. വി​വ​ര​ങ്ങ​ൾ അ​മ്മ സം​ഘ​ട​ന​യ്ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. ഓ​സ്ട്രേ​ലി​യ​ലി​ൽ ജീ​വി​ക്കു​ന്ന​തി​നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ൽ നി​ല​വി​ൽ പ​രി​മി​തി​ക​ളു​ണ്ട്. നാ​ട്ടി​ലാ​യി​രു​ന്നെ​ങ്കി​ൽ ഉ​റ​പ്പാ​യും മു​ന്നോ​ട്ട് പോ​കു​മാ​യി​രു​ന്നു​വെ​ന്നും അ​പ​ർ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.