കാറിൽ കടത്താൻ ശ്രമിച്ച മെത്താംഫിറ്റമിനും കഞ്ചാവും പിടികൂടി
Thursday, April 24, 2025 12:21 PM IST
കണ്ണൂർ: കാറിൽ കടത്താൻ ശ്രമിച്ച മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ. തോട്ടട സ്വദേശി എം.പി.മുഹമ്മദ് റാഷിദ് (30) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 6.137 ഗ്രാം മെത്താംഫിറ്റമിനും 11 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ടൗണിൽ എക്സൈസ് സംഘം വാഹന പരിശോധന നടത്തി വരവെ ഇവരുടെ കണ്ണിൽപ്പെടാതെ മുഹമ്മദ് റാഷിദ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ അമിത വേഗതിയിൽ ഓടിച്ച വാഹനം റോഡിലുണ്ടായിരുന്ന മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചു. ഒടുവിൽ തളാപ്പിൽ വച്ച് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.