ഇന്നും ഇടിഞ്ഞ് സ്വർണവില; 72,000 രൂപയ്ക്കു മുകളിൽതന്നെ
Thursday, April 24, 2025 12:09 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 72,040 രൂപയിലും ഗ്രാമിന് 9,005 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,410 രൂപയിലെത്തി.
ചൊവ്വാഴ്ച ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. തുടർന്ന് ബുധനാഴ്ച അതേപടി 2,200 രൂപ കുത്തനെ ഇടിയുകയാണുണ്ടായത്.
യുഎസ്-ചൈന താരിഫ് തർക്കം അകലുന്നുവെന്ന സൂചനകളെ തുടർന്നാണ് ബുധനാഴ്ച അന്താരാഷ്ട്ര സ്വർണവില ഇടിഞ്ഞത്. ഔൺസിന് ഒറ്റയടിക്ക് 140 ഡോളറോളം ഇടിഞ്ഞ് 3,275 ഡോളർ വരെ എത്തിയ വില, ഇന്ന് 40 ഡോളർ ഉയർന്ന് 3,327 ഡോളറിലെത്തി.
അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.