വയനാട്ടിൽ വയോധികയ്ക്ക് മിന്നലേറ്റു
Thursday, April 24, 2025 4:44 AM IST
കാവുമന്ദം: വയനാട്ടില്‍ വേനല്‍മഴക്കിടെ സ്ത്രീക്ക് ഇടിമിന്നലേറ്റു. കാവുമന്ദം സ്വദേശി ഏലിയാമ്മ മാത്യുവിനാണ് (73) ഇടിമിന്നലേറ്റത്.
ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെയാണ് വയനാട്ടിലെ കല്‍പ്പറ്റ ഉൾപ്പെടെയുള്ള മേഖലകളില്‍ മഴ പെയ്തത്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.