ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​ന​ഗ​റി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും അ​ധി​ക വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഇ​തു സം​ബ​ന്ധി​ച്ച് ഇ​രു വി​മാ​ന​ക​മ്പ​നി​ക​ളും അ​റി​യി​പ്പ് പു​റ​ത്തു​വി​ട്ടു.

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബു​ധ​നാ​ഴ്ച ശ്രീ​ന​ഗ​റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും ര​ണ്ട് അ​ധി​ക വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്‌​സി​ൽ കു​റി​ച്ചു.

കാ​ഷ്മീ​രി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഉ​ട​ൻ അ​വ​രു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നാ​ണ് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.