പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ഐബി ഉദ്യോഗസ്ഥനും
Wednesday, April 23, 2025 12:38 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും. ഹൈദരാബാദിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയായ മനീഷ് രഞ്ജനാണ് ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ വച്ച് കൊല്ലപ്പെട്ടത്.
ഐബിയുടെ ഹൈദരാബാദ് ഓഫീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിലായിരുന്നു മനീഷ് രഞ്ജൻ ജോലി ചെയ്തിരുന്നത്. ജോലിയിൽ നിന്നും അവധിയെടുത്താണ് മനീഷ് കുടുംബസമേതം കാഷ്മീരിലേക്ക് പോയത്.
ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ 26പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.