പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി
Tuesday, April 22, 2025 11:50 PM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി. ദ്വിദിന സന്ദർശനത്തിനായി സൗദിയിൽ എത്തിയ പ്രധാനമന്ത്രി ഇന്ന് രാത്രിതന്നെ ഇന്ത്യയിലേക്ക് മടങ്ങും.
സൗദിയിലെ മോദിയുടെ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ചൊവ്വാഴ്ചയാണ് സൗദിയിലെത്തിയത്. ബുധനാഴ്ച പുലർച്ചെ ഡൽഹിയിലെത്തുന്ന മോദി കാഷ്മീർ സന്ദർശിച്ചേക്കുമെന്നും സൂചനയുണ്ട്.
ജമ്മു കാഷ്മീരിൽ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.