രാഹുലിനും അഭിഷേകിനും അർധസെഞ്ചുറി; ഡൽഹിക്ക് അനായാസ ജയം
Tuesday, April 22, 2025 11:35 PM IST
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഡൽഹിക്ക് എട്ടുവിക്കറ്റ് ജയം. സ്കോർ: ലക്നോ 159/6 ഡൽഹി 161/2 (17.5). 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ ലക്ഷ്യം മറികടന്നു.
ഓപ്പണറായി ക്രീസിലെത്തി 51 റൺസ് നേടിയ അഭിഷേക് പോറെലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ. രാഹുലുമാണ് ഡൽഹിയുടെ വിജയശിൽപ്പികൾ. 20 പന്തുകളിൽ നിന്ന് 34 റൺസുമായി പുറത്താകാതെ നിന്ന അക്സർ രാഹുലിന് ഉറച്ച പിന്തുണ നൽകി. ജയത്തോടെ ഡൽഹി രണ്ടാം സ്ഥാനം നിലനിർത്തി.
ലക്നോവിനായി എയ്ഡൻ മാർക്രം രണ്ടുവിക്കറ്റ് വീഴ്ത്തി. 52 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ലക്നോവിന്റെ ടോപ് സ്കോറർ. പവർ പ്ലേയിൽ മികച്ച തുടക്കമാണ് ഓപ്പണർമാരായ മിച്ചൽ മാർഷും എയ്ഡൻ മാർക്രവും ലക്നോവിന് നൽകിയത്.
എന്നാൽ തുടർന്ന് വന്നവർ കളിമറന്നതോടെ ടീം സ്കോർ 159 റൺസിൽ ഒതുങ്ങി. നാലോവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.