അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നത തല യോഗം ചേരുന്നു
Tuesday, April 22, 2025 10:41 PM IST
ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശ്രീനഗറിലെത്തി. ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കാര്യങ്ങൾ ചർച്ച ചെയ്തു.
മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മുകാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും.
ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ആക്രമണത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപെട്ട തീവ്രവാദികൾക്കായി സൈന്യത്തിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.