ഐപിഎൽ; ഡൽഹി ബൗളിംഗ് തെരഞ്ഞെടുത്തു
Tuesday, April 22, 2025 7:42 PM IST
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കൻ പേസര്‍ ദുഷ്മന്ത ചമീരയെ ഡൽഹി ടീമിൽ ഇടം നേടിയപ്പോൾ മോഹിത് ശർമ പുറത്തായി. അവസാന മത്സരം കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ലക്നോ ഇറങ്ങുന്നത്.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, രവി ബിഷ്ണോയ്, ശാർദുൽ താക്കൂർ, പ്രിൻസ് യാദവ്, ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാൻ
ഡൽഹി ക്യാപിറ്റൽസ് : അഭിഷേക് പോറെൽ, കരുൺ നായർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ്മ, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാർ.