വിജയ കുമാറിന്റെയും ഭാര്യയുടെയും കൊലപാതകം; സിബിഐയും രംഗത്ത്
Tuesday, April 22, 2025 4:50 PM IST
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ വിവരങ്ങൾ തേടി സിബിഐയും രംഗത്ത്. ഏഴുവർഷം മുമ്പ് വിജയകുമാറിന്റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നലയിൽ കണ്ടെത്തിയിരുന്നു.
ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ കേസ് പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികളും കൊല്ലപ്പെടുന്നത്.
ഇരു കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാനാണ് സിബിഐ സംഘം സ്ഥലത്ത് എത്തിയത്. അതേ സമയം വീട്ടിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീടിനുള്ളിൽ മോഷണം നടന്നതിന്റെ സൂചനയില്ല. അലമാരയോ ഷെൽഫുകളോ കുത്തിത്തുറന്നിട്ടില്ല. ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.