മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; യുവതി അറസ്റ്റിൽ
Tuesday, April 22, 2025 11:08 AM IST
മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് പിടിയിലായത്.
മലപ്പുറം തിരൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. സത്യഭാമയുടെ ഭർത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പീഡനത്തിനിരയായ പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നു.
ഇതിനുപുറമെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തുതരാനും ഇവർ കുട്ടിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.
തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. ഇവർക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.