മാലിന്യം ശേഖരിക്കുന്നതിന്റെ മറവിൽ മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ
Tuesday, April 22, 2025 6:29 AM IST
കോൽക്കത്ത: മാലിന്യം ശേഖരിക്കുന്നതിന്റെ മറവിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന സംഭവത്തിൽ റിങ്കി ദേവി, ഉഷാ ദേവി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനനഗർ പ്രദേശത്ത് നിരവധി മോഷണ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഏപ്രിൽ 13ന് ഒരു ഇലക്ട്രോണിക് കടയുടെ മേൽക്കൂര തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ രണ്ടു ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നിരുന്നു.
സിലിഗുരിയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള മോഷണ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.