മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം മദ്യപിച്ച് കാർ ഓടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Tuesday, April 22, 2025 5:23 AM IST
കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
പുത്തൂർ കൊട്ടാരക്കര റോഡിൽ അവണൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്തുണ്ടായ അപകടത്തിൽ ഇഞ്ചക്കാട് തിരുവാതിരയിൽ ഷൈൻകുട്ടൻ (33) ആണ് മരിച്ചത്.
ടെനി മദ്യ ലഹരിയിലാണ് കാർ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ടെനി ജോപ്പനെ അറസ്റ്റ് ചെയ്തെന്നും ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തെന്നും പോലീസ് അറിയിച്ചു.