വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​ത്തി​ക്കാ​ൻ പു​റ​ത്തു​വി​ട്ടു. പ​ക്ഷാ​ഘാ​ത​വും ഹൃ​ദ​യ​സ്തം​ഭ​ന​വു​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​മ​യി​ലാ​യ പാ​പ്പ​യ്ക്ക് പി​ന്നീ​ട് ഹൃ​ദ​യ​സ്തം​ഭ​ന​വു​മു​ണ്ടാ​യി. വ​ത്തി​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​ർ പ്ര​ഫ. ആ​ൻ​ഡ്രി​യ ആ​ർ​ക്കെ​ഞ്ജെ​ലി​യാ​ണ് മ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​തെ​ന്നും വ​ത്തി​ക്കാ​ൻ ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

വൈ​കു​ന്നേ​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ മാ​ർ​പാ​പ്പ​യ്ക്കാ​യി ന​ട​ത്തി​യ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ക​ർ​ദി​നാ​ൾ മൗ​റോ ഗാം​ബ​റ്റി ജ​പ​മാ​ല പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

പോ​പ്പി​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് വ​ത്തി​ക്കാ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ന്‍റെ ഹോം​പേ​ജി​ൽ നി​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പേ​രും ചി​ത്ര​വും മാ​റ്റി.​ ലാ​റ്റി​ൻ ഭാ​ഷ​യി​ൽ സീ​റ്റ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു എ​ന്ന് അ​ർ​ഥം വ​രു​ന്ന "അ​പ്പോ​സ്‌​തോ​ലി​ക്ക സെ​ഡ്സ് വേ​ക്ക​ൻ​സ്' എ​ന്നാ​ണ് ഇ​പ്പോ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.