മാർപാപ്പയുടെ വിയോഗം; ഈഫൽ ടവറിൽ ലൈറ്റുകൾ അണച്ചു
Tuesday, April 22, 2025 4:37 AM IST
പാരിസ്: മാർപാപ്പയോടുള്ള ആദരസൂചകമായി ഫ്രാൻസിലെ ഈഫൽ ടവറിലെ ലൈറ്റുകൾ അണച്ചു. ടവറിലെ പ്രത്യേക ലൈറ്റ് ഷോകളും ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദുഃഖാചണത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിൽ ഉൾപ്പെടെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടു. അർജന്റീനയിൽ ഒരാഴ്ചത്തെ ദുഃഖാചരണവും സ്പെയിനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും.
മാർപാപ്പയെ അതിരുകളില്ലാത്ത കാരുണ്യത്തിന്റെ പ്രതീകമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വിശ്രമത്തിലിരിക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം.