അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം; ആന്ധ്രയില്‍ നിന്ന് മത്സരിച്ചേക്കും
Tuesday, April 22, 2025 4:23 AM IST
ന്യൂഡൽഹി: ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായി ബിജെപി നേതാക്കള്‍ സംസാരിച്ചുവെന്നാണ് സൂചന.
ആന്ധ്രയില്‍ നിന്ന് അണ്ണാമലൈയെ മത്സരിപ്പിക്കാനാണ് നീക്കം. തമിഴ്നാട്ടില്‍ നിന്നും അണ്ണാമലൈയെ നിലവില്‍ രാജ്യസഭയിലേക്ക് എത്തിക്കാന്‍ സാധിക്കില്ല. അതിനാലാണ് ആന്ധ്രയില്‍ നിന്നുള്ള സാധ്യതകള്‍ തേടുന്നത്.
സംസ്ഥാനാധ്യക്ഷസ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റിയതിൽ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഇതു പരിഗണിച്ചുകൊണ്ട് അദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേക്കുള്പ്പടെ കൊണ്ടുവരാന്‍ നീക്കമുണ്ടായിരുന്നു.
അതിനിടയിലാണ് രാജ്യസഭാ പ്രവേശനം നല്കാൻ നീക്കം നടക്കുന്നത്. 2021 ജൂലൈയിലാണ് അണ്ണാമലൈ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയത്.