ഇന്ത്യ - അമേരിക്ക വ്യാപാര കരാർ; നിർണായക പുരോഗതിയെന്ന് വിദേശകാര്യ മന്ത്രാലയം
Tuesday, April 22, 2025 3:20 AM IST
ന്യൂഡൽഹി: ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോഗതിയെന്ന് വിദേശകാര്യ മന്ത്രാലയം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ഡൽഹി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്ന കൂടിക്കാഴ്ച. ജെ.ഡി.വാൻസിനൊപ്പം ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും മക്കളും ഒപ്പമുണ്ടായിരുന്നു. മോദി ജെ.ഡി.വാൻസിന്റെ മക്കൾക്ക് മയിൽപ്പീലി സമ്മാനിച്ചു.
കൂടിക്കാഴ്ചയിൽ ഇന്ത്യ - അമേരിക്ക വ്യാപാര കരാറടക്കം നിർണായക വിഷയങ്ങൾ ചർച്ചയായി. ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മോദിയെ അറിയിച്ചു. നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച ജെ.ഡി.വാൻസ് മടങ്ങും.