കാണാതായ കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ബന്ധു പിടിയിൽ
Tuesday, April 22, 2025 2:48 AM IST
ഭുവനേശ്വർ: ഒഡീഷയിൽ കാണാതായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തി. പുരി ജില്ലയിലെ ഡെലംഗ ബ്ലോക്കിലെ രത്തൻപൂർ ഗ്രാമത്തിലാണ് സംഭവം.
ആശിർബാദ് സാഹൂ(11) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അകന്ന ബന്ധുവായ പ്രവാകർ സാഹു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 15 മുതലാണ് കുട്ടിയെ കാണാതായത്.
രോഷാകുലരായ ഗ്രാമവാസികൾ പ്രവാകറിന്റെ വീട് ആക്രമിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും ആളുകൾ ആവശ്യപ്പെട്ടു.
ഏപ്രിൽ 15 ന് വൈകുന്നേരം ഡെലങ്ക പോലീസ് പരിധിയിലുള്ള രത്തൻപൂർ ഗ്രാമത്തിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങൾ ഡെലംഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രവാകർ സാഹുവിനെ പോലീസ് പിടികൂടിയത്.