വെടിക്കെട്ട് ബാറ്റിംഗുമായി ഗിൽ; ഗുജറാത്തിന് കൂറ്റൻ സ്കോർ
Monday, April 21, 2025 9:14 PM IST
കോൽക്കത്ത: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് ഗുജറാത്ത് എടുത്തത്.
നായകൻ ശുഭ്മാൻ ഗില്ലിന്റെയും സായ് സുദർശന്റെയും ജോസ് ബട്ട്ലറുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 90 റൺസെടുത്ത ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. 55 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗസ്.
സായ് സുദർശൻ 52 റൺസും ജോസ് ബട്ട്ലർ 41 റൺസും എടുത്തു. കോൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറയും ഹർഷിത് റാണയും ആൻഡ്രെ റസലും ഓരോ വിക്കറ്റ് വീതമെടുത്തു.