ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെതിരെ നടപടിയെടുത്ത് ഐബി
Monday, April 21, 2025 8:18 PM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ വിഷയത്തില്‍ നടപടിയെടുത്ത് ഇന്റലിജന്‍സ് ബ്യൂറോ. സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.
കേസില്‍ ഇയാൾ പ്രതിയായ വിവരം പൊലീസ് ഐബിയെ അറിയിച്ചിരുന്നു.കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിയ ശേഷമാണ് ഐ ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹത്തില്‍ നിന്നും സുകാന്ത് ഒഴിഞ്ഞു മാറിയ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കേസ്.
പോലിസ് അന്വേഷണം തുടങ്ങിയതോടെ സുകാന്തും മാതാപിതാക്കളും ഒളിവില്‍ പോയിരിക്കുകയാണ്.