മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ണാ​പു​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നു നേ​രെ ക​ല്ലേ​റ്. വി​ജ​യ​പു​ര-​റാ​യ്ച്ചൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ് അ​ജി​ത് കാം​ഗ്രെ എ​ന്ന നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പം ഹൊ​സ്നാ​നി​ലെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​വു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ജ​ന​ല​രി​കി​ലി​രു​ന്ന ആ​രോ​ഹി​യു​ടെ ത​ല​യി​ലാ​ണ് ക​ല്ല് കൊ​ണ്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത് കാം​ഗ്രെ​യെ സോ​ളാ​പൂ​രി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.