കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ ഗ്രേഡ് എസ്ഐ സുരക്ഷിതൻ
Monday, April 21, 2025 7:55 PM IST
കോട്ടയം: വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ ഗ്രേഡ് എസ്ഐ അനീഷ് സുരക്ഷിതനാണെന്ന് സഹോദരൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനീഷ് സുരക്ഷിതാണെന്ന് സഹോദരൻ അറിയിച്ചത്.
തന്റെ സഹോദരൻ സുരക്ഷിതൻ ആണെന്നും വീട്ടിലേക്ക് ഫോൺ ചെയ്തെന്നുമാണ് പോസ്റ്റിൽ അനീഷ് കുറിച്ചത്. അനീഷ് ചൊവ്വാഴ്ച വീട്ടിൽ എത്തുമെന്നാണ് അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ എസ്ഐ അനീഷ് വിജയനെ കാണാതായത്. തുടർന്ന് പോലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയാണ് ഇപ്പോൾ ആശ്വാസവാർത്ത എത്തിയിരിക്കുന്നത്.