ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് എ​ഫ്സി ഗോ​വ. ഇ​ന്ന് ന​ട​ന്ന ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം കേ​ര​ള​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

സ്പാ​നി​ഷ് താ​രം ഐ​ക​ർ ഗ​ര​ത്സേ​ന എ​ഫ്സി ഗോ​വ​യ്ക്കാ​യി ഹാ​ട്രി​ക്ക് നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 23, 35, 71 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് താ​രം ഗോ​ൾ നേ​ടി​യ​ത്.

ഒ​ഡീ​ഷ എ​ഫ്സി​യും പ​ഞ്ചാ​ബ് എ​ഫ്സി​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ ആ​യി​രി​ക്കും ക്വാ​ർ​ട്ട​റി​ൽ എ​ഫ്സി ഗോ​വ നേ​രി​ടു​ക.