ഭാരതസംസ്കാരത്തെ ഏറെ ബഹുമാനിച്ച മാര്‍പാപ്പ: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്
Monday, April 21, 2025 2:58 PM IST
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. മാര്‍പാപ്പയെപ്പോലെ ഒരാളെ മനുഷ്യസമൂഹത്തിന് നഷ്ടമാകുമ്പോള്‍ നമുക്കുണ്ടാകുന്നത് വലിയ വേദനയാണെന്ന് കര്‍ദിനാള്‍ പ്രതികരിച്ചു.
സാധാരണ നിലയില്‍ നാം കാണാതെ പോയ ആളുകളെ കണ്ടെത്തിയ ഒരു നേതൃത്വമാണ് അദ്ദേഹം. സഭയിലും സമൂഹത്തിലും മുഖ്യധാരയില്പെടാത്ത ആളുകളുടെ ഇടയില്‍ കരുതല്‍ രൂപമായി മാറിയ വ്യക്തിത്വമാണ്.
വിഭജിതമാകുന്ന സമൂഹത്തിൽ ഐക്യത്തിന്റെ പ്രതിരൂപമായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാരതസംസ്കാരത്തെ ഏറെ ബഹുമാനിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
2013ല്‍ അദ്ദേഹം സ്ഥാനമേറ്റപ്പോള്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യക്തിപരമായി അടുത്തറിയാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. മാര്‍പാപ്പയെ തെരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ അദ്ദേഹത്തിന്റെ മുറിക്ക് സമീപമാണ് താന്‍ താമസിച്ചിരുന്നതെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.