ആവശ്യമെങ്കില്‍ ഷൈനിനെ ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
Monday, April 21, 2025 12:27 PM IST
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ അന്വേഷിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ആവശ്യമെങ്കില്‍ ഷൈനിനെ ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അന്വേഷണവുമായി ഷൈന്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ രാസ പരിശോധന ഫലം വന്ന ശേഷമാകും തീരുമാനം. ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ സാഹചര്യവും ഷൈന്‍ നല്കിയ മൊഴികളുമാണ് പരിശോധിക്കുന്നത്.
ഷൈനിനെതിരേ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ലഹരി ഇടപാടുകാരൻ സജീറിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.