പ്രണയാഭ്യർഥന നിരസിച്ചതിന് പത്താം ക്ലാസുകാരിക്ക് ഭീഷണി; രണ്ട് പേർ അറസ്റ്റിൽ
Monday, April 21, 2025 10:59 AM IST
തിരുവനന്തപുരം: പ്ലസ് ടു വിദ്യാഥിയുടെ പ്രണയാഭ്യർഥന നിരസിച്ചതിന് പത്താം ക്ലാസുകാരിക്ക് ഭീഷണി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്രണയാഭ്യർഥന നടത്തിയ പ്ലസ് ടു വിദ്യാർഥിയുടെ സുഹൃത്തുക്കളാണ് ഇവർ.
തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും അമ്മയുടെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.