റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ലെ ബൊ​ക്കാ​റോ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

സി​ആ​ര്‍​പി​എ​ഫി​ന്‍റെ കോ​ബ്രാ ക​മാ​ന്‍​ഡോ സം​ഘ​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. മാ​വോ​യി​സ്റ്റു​ക​ള്‍ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​ര്‍​ക്കു​നേ​രെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. തോ​ക്കു​ക​ളും റൈ​ഫി​ളു​ക​ളും അ​ട​ക്കം നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി. മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.