അഹമ്മദാബാദിൽ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം
Monday, April 21, 2025 9:34 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്. അഹമ്മദാബാദിലെ ഒധവിലെ പള്ളിയിലായിരുന്നു ആക്രമണം.
ഈസ്റ്റർ ദിനത്തിലെ പ്രാർഥനകൾക്കിടെയായിരുന്നു ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിയിലേക്ക് എത്തിയ പ്രവർത്തകർ വിശ്വാസികളെ ഭീഷണിപ്പെടുത്തി.
സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.