ഈഡൻ ഗാർഡൻസിൽ ഇന്ന് ആവേശ പോര്; കെകെആർ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
Monday, April 21, 2025 7:50 AM IST
കോൽക്കത്ത: ഐപിഎല്ലിൽ ഇന്ന് ആവേശ പോര്. രാത്രി 7.30 ന് നടക്കുന്ന മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
കോൽക്കത്ത ഈഡൻ ഗാർഡൻസാണ് വേദി. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് വിജയം തുടരാമെന്നുള്ള പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് ഗുജറാത്തിനുള്ളത്.
വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൽക്കത്ത പോരിന് ഇറങ്ങുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള കെകെആർ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.