ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കിരീടത്തോട് അടുത്ത് ലിവർപൂൾ; ലെയ്സ്റ്റർ സിറ്റിയെ തോൽപ്പിച്ചു
Monday, April 21, 2025 2:41 AM IST
ലെയ്സ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടത്തോട് അടുത്ത് ലിവർപൂൾ എഫ്സി. ഞായറാഴ്ച നടന്ന മത്സരത്തിൽ ലെയ്സ്റ്റർ സിറ്റിയെ ആണ് തോൽപ്പിത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ വിജയിച്ചത്. 76-ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ- അർണോൾഡാണ് ലിവർപൂളിനായി ഗോൾ നേടിയത്.
വിജയത്തോടെ ലിവർപൂളിന് 79 പോയിന്റായി. ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്ന ലിവർപൂൾ രണ്ടാം സ്ഥാനക്കാരായ ആഴ്സണലിനെക്കാൾ 13 പോയിന്റ് മുന്നിലെത്തി. സീസണിൽ 33 മത്സരങ്ങൾ കളിച്ച ലിവർപൂളിന് ഇനി അഞ്ച് മത്സരങ്ങളാണ് ലീഗിൽ ബാക്കിയുള്ളത്.