തി​രു​വ​ന​ന്ത​പു​രം: റി​മാ​ന്‍​ഡ് ചെ​യ്യാ​ന്‍​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വി​ല​ങ്ങൂ​രി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി. വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത റം​സാ​ൻ​കു​ളം വീ​ട്ടു​വി​ളാ​കം സ്വ​ദേ​ശി താ​ജു​ദ്ദീ​ൻ( 24) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് ജ​യി​ലി​ന് മു​ന്നി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കൊ​പ്പം വി​ല​ങ്ങി​ട്ടാ​ണ് ഇ​യാ​ളെ ജ​യി​ലി​ൽ എ​ത്തി​ച്ച​ത്. ഇ​തി​നി​ടെ വി​ല​ങ്ങൂ​രി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യെ തെ​ര​ച്ചി​ലി​ൽ പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് ജ​യി​ലി​ന് സ​മീ​പ​ത്തെ വീ​ര​ച​ക്രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​വ​ള​പ്പി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പി​ലെ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ഇ​യാ​ൾ.