കൊല്ലത്ത് ചാരായവും കോടയുമായി മൂന്ന് പേർ പിടിയിൽ
Monday, April 21, 2025 1:19 AM IST
കൊല്ലം: ചാരായവും വാറ്റുപകരണങ്ങളുമായി മൂന്ന് പേർ പിടിയിൽ. ആലപ്പാട് സ്വദേശികളായ ബാബു, ശശി, സുരുകുമാർ എന്നിവരാണ് പിടിയിലായത്.
കൊല്ലത്ത് ആണ് സംഭവം. 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുപകണങ്ങളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു.
എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.