ഐപിഎൽ; മുംബൈക്ക് ടോസ്, ചെന്നൈക്ക് ബാറ്റിംഗ്
Sunday, April 20, 2025 7:28 PM IST
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ചെന്നൈ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടീം ചെന്നൈ സൂപ്പർ കിംഗ്സ്: ഷെയ്ക് റഷീദ്, രചിൻ രവീന്ദ്ര, ആയുഷ് മഹത്രേ, ശിവം ധൂബേ, വിജയ് ശങ്കർ, ജെയ്മി ഓവർടോൺ, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (ക്യാപ്റ്റൻ), നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീഷ പതിറാണ.
ടീം മുംബൈ ഇന്ത്യൻസ്: റയാൻ റിക്കെൽട്ടൺ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ദിഹിർ, മിച്ചെൽ സാന്റ്നർ, ദീപക് ചഹാർ, ട്രെന്റ് ബോർട്ട്, ജസ്പ്രീത് ബുംറ, അശ്വനി കുമാർ.