വടകരയിൽ അഞ്ചുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Sunday, April 20, 2025 4:28 AM IST
കോഴിക്കോട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കരുവഞ്ചേരിയിലെ നിവാൻ (അഞ്ച്) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
കരുവഞ്ചേരിയിലെ വീടിനടുത്ത് പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ചുനിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്.
മരിച്ച നിവാൻ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. കൽപ്പടവുകളിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.