കൊ​ല്ലം: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 50 ല​ക്ഷം രൂ​പ വി​ല​യു​ള്ള 108 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തൊ​ളി​ക്കു​ഴി മു​ഹ​മ്മ​ദ് സ​വാ​ദ് മ​ക​ൻ സ​ജി​ൻ മു​ഹ​മ്മ​ദ് (21), കൊ​ല്ലം ജി​ല്ല​യി​ൽ നി​ല​മേ​ൽ ക​റ​ന്ത​ല​ക്കോ​ട് ഷാ​ജ​ഹാ​ൻ മ​ൻ​സി​ൽ ഷ​റ​ഫു​ദ്ദീ​ൻ മ​ക​ൻ ഷി​ബു (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഷി​ബു നേ​ര​ത്തെ​യും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​യാ​ണ്. കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.