കൊല്ലത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസ്; രണ്ട് പേർ അറസ്റ്റിൽ
Sunday, April 20, 2025 3:50 AM IST
കൊല്ലം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ വിലയുള്ള 108 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിൽ തൊളിക്കുഴി മുഹമ്മദ് സവാദ് മകൻ സജിൻ മുഹമ്മദ് (21), കൊല്ലം ജില്ലയിൽ നിലമേൽ കറന്തലക്കോട് ഷാജഹാൻ മൻസിൽ ഷറഫുദ്ദീൻ മകൻ ഷിബു (44) എന്നിവരാണ് പിടിയിലായത്.
ഷിബു നേരത്തെയും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ പ്രതിയാണ്. കൊല്ലം വെസ്റ്റ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.