മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്തു; യുവാവ് അറസ്റ്റിൽ
Sunday, April 20, 2025 3:26 AM IST
ന്യൂഡൽഹി: മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍. നോയിഡ സെക്ടര്‍ 12-ല്‍ താമസിക്കുന്ന അനൂപ് മഞ്ചന്തയെയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് ഭാര്യയെ ഇയാൾ മർദിക്കുകയും ഇവരുടെ ഇടതു കൈയിലെ വിരൽ കടിച്ചെടുക്കുകയുമായിരുന്നു.
കടിയേറ്റ് വിരല്‍ കൈപ്പത്തിയില്‍നിന്ന് വേര്‍പ്പെട്ടു. യുവതിയുടെ കരച്ചിൽ കേട്ട് അയൽവാസികളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.