മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച എം​ഡി​എം​എ​യുും ക​ഞ്ചാ​വു​മാ​യി അ​ഞ്ചു​പേ​ര്‍ പി​ടി​യി​ൽ. വേ​ങ്ങ​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ഊ​ര​കം സ്വ​ദേ​ശി പ്ര​മോ​ദ് യു ​ടി, വ​ലി​യോ​റ സ്വ​ദേ​ശി അ​ഫ്സ​ൽ, മ​റ്റ​ത്തൂ​ര്‍ കൈ​പ്പ​റ്റ സ്വ​ദേ​ശി റ​ഷീ​ദ്, ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി അ​ജി​ത്ത് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് ല​ഹ​രി വി​ൽ​പ്പ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. ല​ഹ​രി ആ​വ​ശ്യ​ക്കാ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ഉ​ള്ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് ല​ഹ​രി വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ക​വാ​ട​ത്തി​ലെ ഇ​രു​മ്പ് ഗേ​റ്റ് ഉ​ള്ളി​ൽ നി​ന്ന് പൂ​ട്ടി​യാ​ണ് വി​ൽ​പ​ന ന​ട​ന്നി​രു​ന്ന​ത്.