പത്തനംതിട്ടയിൽ വീടിന് തീപിടിച്ചു; യുവാവ് മരിച്ചു
Saturday, April 19, 2025 10:36 PM IST
പത്തനംതിട്ട: കോന്നിയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. ഇന്ന് രാത്രിയോടെയാണ് സംഭവം.
ഇളകൊള്ളൂർ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭർത്താവും മകൻ മനോജും വീട്ടിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്.
മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നും വീട്ടിൽ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് സംശയിക്കുന്നത്.
വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്സും പോലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.