ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Saturday, April 19, 2025 10:06 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
നികോ ഒറെയ്ലിയും മാറ്റിയോ കോവാസിച്ചും ആണ് ഗോളുകൾ നേടിയത്. ഒറെയ്ലി 84-ാം മിനിറ്റിലും കൊവാസിച്ച് 90+2ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 58 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് സിറ്റി.