ജ​യ്പു​ർ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് മി​ക​ച്ച് സ്കോ​ർ. 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 180 റ​ൺ​സാ​ണ് ല​ക്നോ എ​ടു​ത്ത​ത്.

എ​യ്ഡ​ന്‍ മാ​ര്‍​ക്രം (45 പ​ന്തി​ല്‍ 66), ആ​യു​ഷ് ബ​ദോ​നി (34 പ​ന്തി​ല്‍ 50) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. 10 പ​ന്തി​ല്‍ 30 റ​ണ്‍​സു​മാ​യി അ​ബ്ദു​ള്‍ സ​മ​ദ് പു​റ​ത്താ​വാ​തെ നി​ന്നു.

ക്യാ​പ്റ്റ​ന്‍ റി​ഷ​ഭ് പ​ന്ത് (9 പ​ന്തി​ല്‍ 3) ഒ​രി​ക്ക​ല്‍ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ ല​ക്‌​നൗ​വി​ന് ന​ഷ്ട​മാ​യി. വാ​നി​ന്ദു ഹ​സ​ര​ങ്ക ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.