വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി
Saturday, April 19, 2025 4:44 PM IST
വടകര: കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. വടകര ടൗണ്‍ഹാളിന് സമീപത്തുള്ള ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിലെ ലിഫ്റ്റിലാണ് സംഭവം.
ജീവനക്കാരും സുഹൃത്തുക്കളുമായ വിഎം ജയേഷ്, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരന് പതിയാരക്കര, ജഗന്നാഥന് ഇരിങ്ങല്‍ എന്നിവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.ലിഫ്റ്റില്‍ കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപ്പെട്ടവരെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
മറ്റ് ജീവനക്കാർ ലിഫ്റ്റിന്റെ കീ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തുറക്കാനായില്ല. ലിഫ്റ്റിനുള്ളിൽ കുടുങ്ങിയവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുരളീധരന് തന്റെ മൊബൈല്‍ ഫോണില്‍ അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു.