ആർസിബി ബാറ്റർമാരുടെ പ്രകടനം പരിതാപകരം; വിമർശനവുമായി സെവാഗ്
Saturday, April 19, 2025 4:13 PM IST
ബംഗളൂരു: പഞ്ചാബ് കിംഗ്സിനെതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ ബാറ്റർമാരുടെ പ്രകടനം പരിതാപകരമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ആർസിബിയുടെ ബാറ്റർമാർ അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്നും സെവാഗ് കുറ്റപ്പെടുത്തി.
"ബാറ്റ് ചെയ്യുന്നത് സാമാന്യ ബുദ്ധയോട് കൂടിവേണം. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുന്പോൾ പിന്നെയും അനാവശ്യ ഷോട്ടുകൾക്ക് മുതിരുന്ന ആർസിബി ബാറ്റർമാരെയാണ് കഴിഞ്ഞ മത്സരത്തിൽ നമ്മൾ കണ്ടത്. ഹോം മത്സരത്തിൽ അവരുടെ പ്രകടനം മോശമായി തുടരുകയാണ്.'-സെവാഗ് കുറ്റപ്പെടുത്തി.
പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ആർസിബിക്ക് പ്ലേഓഫിൽ പോലും എത്താനാകില്ലെന്നും സെവാഗ് പറഞ്ഞു. ബൗളർമാർ മികച്ച രീതിയിലാണ് പന്തെറിയുന്നത് പക്ഷെ ബൗറ്റർമാർ പതറുകയാണെന്നും സെവാഗ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ആർസിബി പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടത്.