ടോസ് ഭാഗ്യം ഗുജറാത്തിന്; ഡല്‍ഹി ആദ്യം ബാറ്റ് ചെയ്യും
Saturday, April 19, 2025 3:39 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം.
ആറ് മത്സരങ്ങളിൽ ഒരു തോൽവിയുൾപ്പടെ പത്തുപോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് മത്സരങ്ങളിൽ രണ്ട് തോൽവി ഉൾപ്പടെ എട്ടു പോയിന്റുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്താണ്.
ടീം ഗുജറാത്ത് : സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, സായ് കിഷോർ, പ്രസീദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ.
ഡൽഹി: അഭിഷേക് പോറെൽ, കരുൺ നായർ, കെ.എൽ.രാഹുൽ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ(ക്യാപ്റ്റൻ), അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ, മുകേഷ് കുമാർ.