തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യു​ന്ന വ​നി​താ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. നി​ല​വി​ൽ 964 പേ​ർ ഉ​ൾ​പ്പെ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ 30% പേ​ർ​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്.

കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ 45 പേ​ർ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍ 20 നാ​ണ് 964 പേ​രു​ള്‍​പ്പെ​ട്ട വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും മു​മ്പ് പ​ര​മാ​വ​ധി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.