സർക്കാർ ഇനിയെങ്കിലും കനിയണം; കാക്കിയിടാമെന്ന വനിതാ സിപിഒമാരുടെ മോഹം ഇന്ന് അവസാനിക്കും
Saturday, April 19, 2025 11:19 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന വനിതാ സിവിൽ പോലീസ് ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 30% പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ 45 പേർക്ക് നിയമന ശിപാർശ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ലിസ്റ്റിന്റെ കാലാവധി അവസാനിക്കും മുമ്പ് പരമാവധി നിയമനം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.