കാനഡയിലെ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു
Saturday, April 19, 2025 8:58 AM IST
ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശി ഹര്‍സിംറത് റണ്‍ധാവ(21) ആണ് മരിച്ചത്.
രണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെടിയേറ്റത്. ബസ് കാത്തുനിന്ന ഹര്സിംറതിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു
ഹാമില്‍ട്ടണിലെ മൊഹാക് കോളജിലെ വിദ്യാര്‍ഥിനിയാണ് ഹര്‍സിംറത്. പെണ്‍കുട്ടി നിരപരാധിയാണെന്നും അബദ്ധത്തില്‍ വെടിവയ്പ്പിന് ഇരയായതാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.