എയർഹോസ്റ്റസിനെ വെന്റിലേറ്ററിൽവച്ച് പീഡിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
Saturday, April 19, 2025 6:03 AM IST
ന്യൂഡൽഹി: എയർഹോസ്റ്റസിനെ വെന്റിലേറ്ററിൽവച്ച് പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്.
പരാതി നൽകി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഗുരുഗ്രാമിലെസ്വകാര്യ ആശുപത്രിയിൽ വച്ചാണ് എയർഹോസ്റ്റസ് പീഡനത്തിനിരയായത്.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭർത്താവിനോടു പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.